വേങ്ങര: ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ല് രാജ്യവ്യാപകമായി കത്തിച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് വഖഫ് ഭേദഗതി ബില്ല് പ്രവർത്തകർ കത്തിക്കുകയും ചെയ്തു. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടൻ അബ്ദു നാസർ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ
സലീം ചീരങ്ങൻ, മൊയ്തീൻ സി ടി തുടങ്ങിയവർ നേതൃത്വം നൽകി.