കുറ്റാളൂർ: മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ കുറ്റാളൂർ ജി എൽ പി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി 28ന് രാവിലെ 10:30ന് ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ, പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ തങ്ങൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ്,വാർഡ് മെമ്പർ പി പി സൈതലവി, പിടിഎ പ്രസിഡണ്ട് ഹാരിസ് വേരേങ്ങൽസാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
കുറ്റാളൂർ ജി എൽ പി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
admin