വേങ്ങര: വേങ്ങര നിയോജക മണ്ഡലം ദളിത് ലീഗ് കമ്മറ്റി ഫെബ്രുവരി 22 ശനി ഊരകം മിനി ഊട്ടിയിൽ സംഘടിപ്പിക്കുന്ന മാനവിക ഐക്യത്തിന്റെ സ്വത്വം പ്രമേയവുമായി ഉണർവ്വ് ഏകദിന ലീഡർഷിപ്പ് ക്യാമ്പ് ലോഗോ പ്രകാശനം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മണ്ഡലം ദളിത് ലീഗ് പ്രസിഡണ്ട് ഐകാടൻ വേലായുധൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ അസ് ലു, മണ്ഡലം ദളിത് ലീഗ് ജനറൽ സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ, ജില്ലാ മണ്ഡലം ട്രഷറർ സിഎം പ്രഭാകരൻ വൈസ് പ്രസിഡണ്ട് എം ദേവദാസൻ, മണ്ഡലം ദളിത് ലീഗ് സെക്രട്ടറി കെ കെ ഗോപാലകൃഷ്ണൻ, ഓതുക്കുങ്ങൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബുരാജ് വടക്കൻ, വി അനിൽകുമാർ, രമേഷ് എപി, സുധീഷ് തുടങ്ങിയവർ സംബന്ധിച്ചു.
ഫെബ്രുവരി 22 ന് നടക്കുന്ന ഏകദിന ക്യാമ്പ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യും വിവിധ സെഷനിൽ മുൻ എംഎൽഎ കെ എൻ എ ഖാദർ സാഹിബ് അഷ്ക്കർ ഫറോക്ക് തുടങ്ങിയവർ ക്ലാസ്സെടുക്കും.