വേങ്ങര: ടൗൺ പൗരസമിതിയും വേങ്ങര മദർ ഒപ്റ്റിക്കൽസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് 26-2-2025(ബുധൻ) മദർ ഒപ്റ്റിക്കൽ പരിസരത്ത് രാവിലെ 9 മണിക്ക് പൗരസമിതി പ്രസിഡന്റ് എം.കെ റസാക്ക് ഉദ്ഘാടനം ചെയ്തു. ഡോ: ഷരീഫ പിലാക്കൽ, ഷറിൻ, ഷംല, നൗഫൽ, സുഹൈബ്, ജബ്ബാർ പാലേരി, പൗരസമിതി പ്രവർത്തകരായ മുള്ളൻ ഹംസ, എ.കെ നജീബ്, എം.ടി മുഹമ്മദലി, അലങ്കാർ മോഹൻ, എം.ടി. കരീം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വേങ്ങരയിൽ സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
admin