വേങ്ങര: പി.എം.എസ്.എ.എം.യു.പി സ്കൂൾ വേങ്ങര കുറ്റൂരിൽ 49ാം വാർഷികാഘോഷവും 28 വർഷത്തെ സർവീസ് പൂർത്തിയാക്കി ഈ വർഷം വിരമിക്കുന്ന ടി.ടി ഷെരീഫ, ഇ.കെ.ദിലീപ് കുമാർ എന്നിവർക്കുള്ള യാത്രയയപ്പും നൽകി.
ചടങ്ങിന് ഹെഡ്മാസ്റ്റർ എ പി ഷീജിത്ത് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ മുഹമ്മദ് ഷെരീഫ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
പരിപാടിയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബു, വേങ്ങര എ ഇ ഒ കെ.പ്രമോദ്, വേങ്ങര ബി പി സി കെ.എം നൗഷാദ്, സീനിയർ അധ്യാപകൻ കെ.ടി.അസൈൻ, സ്കൂൾ കോർഡിനേറ്റർ കെ പ്രദീപൻ, എസ് ആർ ജി കൺവീനർ ഇ.സലീന, പി ടി എ പ്രസിഡന്റ് ഇ വി അബ്ദുൽ റസാക്ക്, വൈസ് പ്രസിഡന്റ് അജ്മൽ ബാബു, എം ടി എ അഭിമന്യ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ.ടി.മുർതസ മൂസ നന്ദി പറഞ്ഞു.