മുഹമ്മദ് സർവർ മെഗാ ക്വിസ് - ഫല പ്രഖ്യാപനം നടത്തി

മലപ്പുറം: കേരളത്തിലെ പ്രശസ്ത ഉർദു കവിയും എഴുത്തുകാരനുമായിരുന്ന എസ്.എം.സർവറിന്റെ സ്മരണാർത്ഥം കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) മലപ്പുറം ജില്ലാ  കമ്മിറ്റി സംഘടിപ്പിച്ച ഓൺ ലൈൻ മെഗാ ക്വിസിന്റെയും ലോക ഉർദു ദിനത്തിൽ സംഘടിപ്പിച്ച കയ്യെഴുത്ത് മാഗസിൻ്റെയും  ഫലപ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീൻ തിരൂർക്കാട് നിർവ്വഹിച്ചു. മലപ്പുറം ഉർദു ടീച്ചേഴ്സ് ലോഞ്ചിൽ നടത്തിയ ചടങ്ങിൽ ജില്ല പ്രസിഡണ്ട് വി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ടി. അബ്ദുൽ റശീദ്, അബ്ദുസത്താർ അരയങ്കോട്,ജില്ല ഭാരവാഹികളായ സാജിദ് മൊക്കൻ, പി.പി.മുജീബ് റഹ്മാൻ,മുഹമ്മദ് റിയാസ്.കെ, സൈനുൽ ആബിദ് എന്നിവർ സംബന്ധിച്ചു. 
     പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് തലങ്ങളിൽ നിന്നായി   മുഴുവൻ  ശരിയുത്തരം എഴുതി   ആദ്യം പ്രതികരിച്ച 20 പേരുടെ ഫലം പ്രഖ്യാപിച്ചു. ഇവർക്കായി ജില്ലാതലത്തിൽ ഫൈനൽ റൗണ്ട് മത്സരം നടത്തും.  മത്സരത്തിൽ മലപ്പുറം ജില്ലയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമായി  6000 ലേലെ പേർ പങ്കെടുത്തു. 
     കയ്യെഴുത്ത് മാഗസിൻ മത്സരത്തിൽ പ്രൈമറി സ്കൂൾ വിഭാഗത്തിൽ കുറ്റിപ്പുറം ഉപജില്ലയിലെ നടുവട്ടം എ.യു.പി.സ്കൂൾ ഒന്നാംസ്ഥാനവും,മഞ്ചേരി ഉപജില്ലയിലെ ആനക്കയം ജി.യു.പി. സ്കൂൾ രണ്ടാം സ്ഥാനവും, മലപ്പുറം ഉപജില്ലയിലെ ഇരുമ്പുഴി ജി.എം.യു.പി.സ്കൂൾ, മുണ്ടുപറമ്പ എ.എം.യു.പി സ്കൂൾ എന്നിവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ അരീക്കോട് ഉപജില്ലയിലെ ജി.എച്ച്.എസ്.എസ് പന്നിപ്പാറ ഒന്നാം സ്ഥാനവും,കൊണ്ടോട്ടി ഉപജില്ലയിലെ ജി.എച്ച്.എസ്.എസ് തടത്തിൽപറമ്പ് രണ്ടാം സ്ഥാനവും കൊണ്ടോട്ടി ഉപജില്ലയിലെ പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര,പരപ്പനങ്ങാടി ഉപജില്ലയിലെ സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന് എന്നിവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}