വേങ്ങര: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇടവിള കിറ്റ് വിതരണം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ സാന്നിധ്യത്തിൽ മുതിർന്ന കാരണവരായ എ വി മൊയ്തു ഹാജി ഉദ്ഘാടനം നിർവഹിച്ചു. വാർഡിലെ 117 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.
ചടങ്ങിൽ വടേരി അബ്ദുൽ കരീം ഹാജി, റിയാസ് പാലേരി, ജാബിർ സി കെ, മൊയ്തീൻ കുട്ടി, അഭിലാഷ് കാട്ടിയാടൻ, ബൈജു എടശ്ശേരി എന്നിവർ പങ്കെടുത്തു.