ഊരകം കുറ്റാളൂർ എ എം എൽ പി സ്കൂളിലെ ടാലന്റ് റാങ്ക് ജേതാക്കളെ ആദരിച്ചു

വേങ്ങര: എ എം എൽ പി സ്കൂൾ കുറ്റാളൂർ നഴ്സറിയിലെ ടാലന്റ് ടെസ്റ്റ് റാങ്ക് ജേതാക്കൾക്കുള്ള സമ്മാനവിതരണവും, നഴ്സറി കുട്ടികളുടെ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ പുസ്തക പ്രകാശനവും ചേറൂർ ഹയർസെക്കൻഡറി സ്കൂൾ പ്രഥമ അധ്യാപകൻ കെ. പി. അബ്ദുൽ അസീസ് മാസ്റ്റർ നിർവഹിച്ചു. 

ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഡാലി ജോർജ് സ്വാഗതവും പിടിഎ പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷതയും വഹിച്ചു. മാനേജർ കെ പി ചെറിത് ഹാജി, മാനേജിംഗ് പ്രതിനിധി മുജീബ് ആത്രപ്പിൽ, മുൻ പിടിഎ പ്രസിഡണ്ട് സിയാദ് എ വി എന്നിവർ പങ്കെടുത്തു.

സബ്ജില്ലാ നഴ്സറികലോത്സവ വിജയികളായ കുറ്റാളൂർ സ്കൂളിന് ടാലൻറ് ടെസ്റ്റിലുള്ള വിജയം ഇരട്ടി മധുര മാണെന്നും എല്ലാവരും ഓർമിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}