വേങ്ങര: സംസ്ഥാന തല സബ്ജൂനിയർ സ്കൂൾ നീന്തൽ മത്സരത്തിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായ പി കെ എം ഫഹീമിനെ എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.
എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് അബ്ദുനാസർ ഇല്ലിക്കോടൻ മൊമെന്റോ കൈമാറി. ചടങ്ങിൽ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ, ചീരങ്ങൻ സലീം, വി ടി അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.