വേങ്ങര: ദുരിതബാധിതരുടെ മധുര പുഞ്ചിരിക്കായ് പുത്തനത്താണിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന
ഐ എം ബി പെയിൻ പാലിയേറ്റീവ് ഹോസ്പിറ്റൽ & ഡയാലിസിസ് സെന്റർ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാകമ്മിറ്റി നേതൃത്വം നൽകുന്ന ഐ എം ബി ക്കൊരു കൈത്താങ്ങ് ഈത്തപ്പഴ ചാലഞ്ചിന് വലിയോറ കുറുക ശാഖയിൽ പ്രൗഢമായ തുടക്കമായി.
കെ എൻ എം കുറുക ശാഖ പ്രസിഡണ്ട് കെ വി മുഹമ്മദ് ഹാജിക്ക് ഈത്തപ്പഴ ചാലഞ്ചിന്റെ കൂപ്പണുകൾ നൽകികൊണ്ട് ഡോക്ടർ കെ വി മുറാദ് നിർവഹിച്ചു. ശാഖാ സെക്രട്ടറി സി ടി ഹംസ, കെ പി അബ്ദുൽ റഷീദ്, പറങ്ങോട്ത്ത് അബ്ദുറഹിമാൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ഒരുകിലോ തൂക്കം വരുന്ന മുന്തിയഇനം ഈത്തപ്പഴ ബോക്സിന് 500 രൂപയാണ് വില. പുണ്യമാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ സമയത്ത് പരമാവധി സംഖ്യ ഈത്തപ്പഴ ചാലഞ്ചിന് മാറ്റിവെച്ഛ് പുണ്യം കരസ്ഥമാക്കുക. കൂപ്പണുകൾ പരിശുദ്ധ റമദാൻ തുടങ്ങുന്നതിനു മുമ്പായി വേങ്ങര മണ്ഡലത്തിലെ എല്ലാസലഫി മസ്ജിദുകളിലും ദഹ് വാ സെന്ററു കളിലും ലഭിക്കുന്നതാണ്. എല്ലാവരും പരമാവധി കൂപ്പണുകൾ കരസ്ഥമാക്കി ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാവുക.