വേങ്ങര: വനിത ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ മണ്ഡലത്തിലും നിലവിൽ വന്ന മുസ്ലിം ലീഗ് വനിത പ്രതിനിധികൾക്കിടയിൽ നിന്നും രൂപീകരിച്ച വളണ്ടിയേഴ്‌സിനെ മണ്ഡലം വനിത ലീഗ് ആദരിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അസ്‌ലു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി പി കെ അലി അക്ബർ, വനിത ലീഗ് സ്റ്റേറ്റ് സെക്രട്ടറി ലൈല പുല്ലൂണി, മണ്ഡലം വനിത ലീഗ് പ്രസിഡന്റ് സമീറ പുളിക്കൽ, ജനറൽ സെക്രട്ടറി ജുസൈറ മൻസൂർ, ട്രഷറർ ആബിദ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന മറ്റു മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും പങ്കെടുത്തു.
വേങ്ങര നിയോജക മണ്ഡലം വനിത ലീഗ് വിമൻസ് വേവ് വളണ്ടിയേഴ്‌സിനെ ആദരിച്ചു
admin