പറപ്പൂർ: വീണാലുക്കൽ പൗരസമിതി എന്ന കൂട്ടായ്മയുടെ ഒൻപതാമത് പൊതു കിണറിന്റെ ഔപചാരിക ഉദ്ഘാടനം വീണാലുക്കൽ ദർസ് ക്ലാസ് ഉസ്താദ് അബൂബക്കർ ബാഖവിയുടെ സാനിധ്യത്തിൽ ഹബീബ് കോയ തങ്ങൾ നിർവഹിച്ചു. പറപ്പൂർ ആസാദ് നഗറിലാണ് കിണർ കുഴിച്ചത്.
സമീപത്തെ ഒരുപാട് കുടുംബങ്ങൾക്ക് ഈ കിണർ കൊണ്ട് കുടി വെള്ളത്തിനുള്ള പരിഹാരമായി.
ചടങ്ങിൽ വീണാലുക്കൽ പൗരസമിതി ഉപദേശ സമിതി അംഗങ്ങളായ ഇരുമ്പൻ ബാപ്പുട്ടി ഹാജി, നടുത്തൊടിക സലാം ഹാജി, ചെറീത് ഹാജി, ആലങ്ങാടൻ ശരീഫ്, വീണാലുക്കൽ പൗരസമിതി പ്രസിഡന്റ് അൻവർ കെ കെ, സെക്രട്ടറി അൻസാരി വാഴയിൽ, വൈസ് പ്രസിഡണ്ട് മുജീബ് ഓ പി, ട്രഷറർ സിദ്ധിക്. ടി, ജോയിൻ സെക്രട്ടറിമാരായ, താജുദ്ദീൻ കെ, ശിഹാബുദ്ധീൻ ഓ പി, സക്കീർ ടി, എക്സിക്യൂട്ടീവ് അംഗം അനീസ് ബാബു സി, പൗരസമിതി അംഗങ്ങളായ മമ്മു എം, യൂസഫ് വാഴയിൽ, മുസ്തഫ പാങ്ങാട്ടിൽ, ഷുക്കൂർ. സി, സുലൈമാൻ എം, അബ്ദുല്ല വി കെ, ഫൈസൽ വാഴയിൽ, ശിഹാബ് കെ പി, ഹമീദ് ടി കെ, മുഹമ്മദ് ടി, മുഹമ്മദലി കെ ടി, ഇബ്രാഹിംകുട്ടി ടി കെ, അബ്ദുല്ല സി, ഹുസൈൻ, ബഷീർ ടി, ശുഹൈബ് സഖാഫി, ഇഖ്ബാൽ വി, ഹസ്സൻകുട്ടി വി തുടങ്ങിയവർ പങ്കെടുത്തു.
വീണാലുക്കൽ പൗരസമിതിയുടെ അഞ്ചാം സ്നേഹവീടിന്റെ നിർമ്മാണം ഉടനെ ആരംഭിക്കുമെന്ന് സെക്രട്ടറി അൻസാരി വാഴയിൽ വേങ്ങര ലൈവിനോട് പറഞ്ഞു.