എ.ആർ നഗർ: ജി.എൽ.പി സ്കൂൾ പുകയൂരിലെ വിദ്യാർത്ഥികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. കുന്നുപുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന വാങ്കൺ ഷോട്ടോക്കാൻ കരാട്ടെ മാസ്റ്റർ ഷാൻസായ് സെയ്ദ് മുഹമ്മദ് ആണ് പരിശീലകൻ.
പ്രഥമാധ്യാപിക പി.ഷീജ,
പിടിഎ പ്രസിഡണ്ട് കെ.ജിനേഷ്, സ്റ്റാഫ് സെക്രട്ടറി കെ.റജില എന്നിവർ ഉദ്ഘാടന പരിപാടിയിൽ പ്രസംഗിച്ചു.