വേങ്ങര: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വേങ്ങര ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കൈപ്പ്രൻ അസീസ് സ്വാഗതം പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം എ അസീസ്ഹാജി, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി മുരളി ചെറ്റിപ്പുറം, ദലിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട്സോമൻ ഗാന്ധിക്കുന്ന്, പ്രവാസി കോൺഗ്രസ് നേതാക്കളായ ചന്ദ്രമോഹൻ കൂരിയാട്, വി ടി സുബൈർ, സുബൈർ ബാവ തട്ട യിൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാ ക്കിർ കാലടിക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആസിഫ്. പി. വി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ ടി കെ മൂസക്കുട്ടി, പി കെ കുഞ്ഞിൻ, സെക്രട്ടറിമാരായ ഇ പി കാദർ, എ കെ നാസർ കാപ്പ ൻ ലത്തീഫ്, മുള്ളൻ ഹംസ, കാട്ടി കുഞ്ഞവുറു,പാലശ്ശേരി ബാവ, ചാത്തപാടൻ സൈതലവി, ടിവി രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
ആശാവർക്കർമാർക്ക് ഐക്യദാർഢ്യം: വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി
admin