കണ്ണമംഗലം: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബയോ ഓർഗാനിക് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ സെഹ്‌റ ഷുറൂക്ക് കണ്ണേത്തിനു കണ്ണമംഗലം പഞ്ചായത്ത് ഒൻപതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ വാർഡ് പ്രസിഡണ്ട് ചെറുവിൽ മുഹമ്മദ് കുട്ടി, സെക്രട്ടറി പി ടി മുജീബ്, കമ്മിറ്റി അംഗങ്ങളായ അഹമ്മദ് മാളിയേക്കൽ, പി ടി ലത്തീഫ് ബാവ,അസീസ് പി എം, കെ കെ ഗഫൂർ,പി പി ലത്തീഫ്, ഫാസിൽ കണ്ണേത്ത് തുടങ്ങിയവർ സംബന്ധിച്ചു.