വെൽഫെയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

വേങ്ങര: വഖഫ്‌ ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറയ്ക്കാൻ മോദിസർക്കാർ കൊണ്ടുവന്ന ദേഭഗതി ബില്ലിനെതിരെ വെൽഫെയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ല സമിതി അംഗം പനക്കൽ ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സൂചകമായി പ്രവർത്തകർ ബില്ലിന്റെ കോപ്പി തെരുവിൽ കത്തിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. അച്ഛനമ്പലം അങ്ങാടിയിൽ നടന്ന ചടങ്ങിൽ  പാർട്ടി മണ്ഡലം കമ്മിറ്റി അംഗം ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി. ഇ നൗഷാദ്, സത്താർ ചേറൂർ, സുഹൈൽ കാപ്പൻ, പി. ഇ ഖമറുദ്ധീൻ, അബൂബക്കർ ചേറൂർ, ഗഫൂർ യു. പി, അബ്ദുൽ റഷീദ് അമ്പലവൻ, വാഹിദ് ലാക്കൽ, റഊഫ് പൂവല്ലൂർ എന്നിവർ നേതൃത്വം നൽകി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}