തൈപ്പൂയ മഹോത്സവം ഇന്ന് സമാപിക്കും: ഗതാഗത നിയന്ത്രണം

എ ആർ നഗർ: കൊടുവായൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആറ് ദിവസമായി നടന്നു വരുന്ന തൈപ്പൂയ മഹോത്സവം ഇന്ന് സമാപിക്കും. എല്ലാ ദിവസങ്ങളിലും ഭക്തിനിർഭരമായ ചടങ്ങുകളും വിവിധയിനം കലാപരിപാടികളും, എല്ലാ ദിവസവും ആയിരങ്ങൾക്ക് അന്നദാനവും നടത്തി വരുന്നു. പതിവുപോലെയുള്ള പരിപാടി കൾക്ക് പുറമെ സമ്മപനദിവസമായ ഇന്ന് വൈകീട്ട് 4 മണിക്ക് കുന്നും പുറത്തുനിന്നും കൊളപ്പുറത്തുനിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രകൾ ക്ഷേത്രത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ വൈകീട്ട് 5 മണിമുതൽ 7 മണി വരെ കൊടുവായൂർ - യാറത്തംപടി റോഡ് പൂർണമായും ഗതാഗത നിയന്ത്രണം ഉണ്ടാവും എന്ന് എല്ലാ യാത്രക്കാരെയും അറിയിക്കുന്നു.
             
തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി ഘോഷയാത്രയ്ക്ക് ശേഷം സമാപനസമ്മേളനവും വിവിധയിനം കലാപരിപാടികളോടു കൂടി ഈ വർഷത്തെ തൈപ്പൂയ മഹോത്സവം സമാപിക്കുന്നതാണെന്ന്‌ സംഘാടക സമിതി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}