വേങ്ങര അൽ ഇഹ്സാനിൽ ടെക്-ഫെസ്റ്റ് 2024-25 സമാപിച്ചു

വേങ്ങര: അൽ ഇഹ്സാൻ ഇംഗ്ലീഷ് സ്കൂളിലെ എ.ഐ- റോബോട്ടിക് വിഭാഗവും ടെക് അസിസ്റ്റ ടെക്നോളജിയും സംയുക്തമായി അസിസ്റ്റ ഇന്നവേറ്റീവ് എന്ന പേരിൽ ടെക്ക് ഫെസ്റ്റ് നടത്തി. പുതു യുഗത്തിലെ ന്യൂജൻ ഐഡിയയും അതിന്റെ പ്രവർത്തനങ്ങളും ഫെസ്റ്റിൽ അവതരിപ്പിച്ചു. സ്കൂളിൽ നടക്കുന്ന പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാർത്ഥികലാണ് പങ്കെടുത്തത്.
            
ഫെസ്റ്റ് ഇബ്രാഹിം സഖാഫി പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുബാറക്ക് പി വൈ. പ്രിൻസിപ്പൽ ആസാദ്‌, ടി. ടി റഫീഖ് അഹ്സനി, ടി. ടി അബ്ദുറഹ്മാൻ സെക്ഷൻ മേധാവികളായ  മുഹമ്മദ്‌ ഫാരിസ് പി. വി, അബൂസുബൈർ പി.ടി , ജെസ്റ്റിൻ കെ ജെയിംസ് അധ്യാപകരായ റാഷിദ എൻ. കെ, ശാദിയ തസ്‌നി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}