പുഴച്ചാൽ :
പറപ്പൂർ പഞ്ചായത്ത് പാലിയേറ്റീവ് ദിന സന്ദേശവും പ്രതിജ്ഞയും എ.എൽ.പി. സ്കൂൾ പറപ്പൂർ ഇരിങ്ങല്ലൂർ (പുഴച്ചാൽ) ൽ വെച്ച് നടന്നു.
ഹെഡ്മാസ്റ്റർ ടി.വി. ചന്ദ്രശേഖരൻ മാസ്റ്റർ പാലിയേറ്റീവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പറപ്പൂർ പെയിൻ & പാലിയേറ്റീവ് സെക്രട്ടറി വി.എസ് മുഹമ്മദലി പാലിയേറ്റീവ് ദിന സന്ദേശം നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
ഹെഡ്മാസ്റ്ററും സ്കൂൾ ലീഡർ ഫൈഹ ഫാത്തിമയും ചേർന്ന് കുട്ടികൾ സ്വന്തം വീട്ടിൽ നിന്ന് കളക്റ്റ് ചെയ്ത 34000 രൂപയോളം പാലിയേറ്റീവ് പ്രസിഡൻറ് അയമുതു മാസ്റ്റർക്ക് കൈമാറി.
പ്രസ്തുത ചടങ്ങിൽ അധ്യാപകരായ
ബുഷ്റ.എൻ, അനുപമ.എസ്, രബീഷ്. സി. ബേബി സഫാത്ത്. കെ താഹിറ. കെ. എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ എ.പി. മൊയ്തുട്ടി ഹാജി, എ.കെ സിദ്ദീഖ്, കീരി കുഞ്ഞാലസ്സൻ ഹാജി എന്നിവരും പി.ടി.എ പ്രധിനിധി കൊമ്പൻ അസീസും പങ്കെടുത്തു.
എ.എൽ.പി. സ്കൂൾ പുഴച്ചാലിന് പാലിയേറ്റീവ് ഭാരവാഹികൾ നന്ദിയും കടപ്പാടും അറിയിച്ചു.