വേങ്ങര: പുതുവത്സരത്തോട് അനുഭന്ധിച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ സംഘടിപ്പിക്കാറുള്ള രാത്രികാല റോഡ് സുരക്ഷ ബോധവൽകരണ പരിപാടിയുടെ ഭാഗമായി വേങ്ങര യൂണിറ്റ് രാത്രി 9:30 മുതൽ പുലർച്ചെ വരെ തോട്ടശേരിഅറയിൽ വെച്ച് ബോധവൽകരണ പരിപാടിയും കട്ടൻ കാപ്പി വിതരണവും സംഘടിപ്പിച്ചു. പരിപാടി വേങ്ങര എസ് ഐ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. Niboos കാറ്ററിംഗ് സർവീസ് തൊട്ടാശ്ശേരിഅറ, ഇ കെ ടി ബോർവെൽ തൊട്ടാശ്ശേരിഅറ എനിവരുടെ സഹകരണതോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇല്യാസ് പുള്ളാട്ട്, വിജയൻ ചെറൂർ, ജബ്ബാർ എരണിപടി, ഷബീർ,ഉനൈസ് വലിയോറ, ജാഫർ കുറ്റൂർ, ഹംസ എ കെ, ശുമേഷ്, ആലസ്സൻ ചെറൂർ, അഷ്‌റഫ് എ ടി,ഷൈജു, ഷാജി, അനുജിത്, ഇബ്രാഹിം, സൈനുദ്ധീൻ എന്നിവർ പങ്കെടുത്തു.
ട്രോമാ കെയർ രാത്രികാല റോഡ് സുരക്ഷ ബോധവൽകരണം നടത്തി
admin