എ.ആർ.നഗർ പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം മാർച്ച് നടത്തി

എ.ആർ.നഗർ : സി.പി.എം. എ.ആർ.നഗർ ലോക്കൽകമ്മിറ്റി ഗ്രാമപ്പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

പഞ്ചായത്തിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കുക, പഞ്ചായത്ത് കുടിവെള്ളപദ്ധതിയുടെ കേടുപാടുകൾ തീർത്ത് കുടിവെള്ളം കൃത്യമായി വിതരണംനടത്തുക, ജൽജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കുക, മഹിളാസമാജം ഭൂമി ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുക തുടങ്ങിയ നൂറോളം ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. വേങ്ങര ഏരിയാ സെക്രട്ടറി കെ.ടി. അലവിക്കുട്ടി ഉദ്ഘാടനംചെയ്തു. കെ.പി. സമീർ അധ്യക്ഷനായി. ഇ. വാസു, സി.പി. സലീം. ഇബ്രാഹിം മൂഴിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}