വേങ്ങര: 60 വയസ്സ് കഴിഞ്ഞ എല്ലാ വയോജനങ്ങൾക്കും എ പി എൽ, ബി പി എൽ, വ്യത്യാസമില്ലാതെ ക്ഷേമ പെൻഷനുകളും മരുന്നുകളും കൃത്യമായി നൽകണമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ ആവശ്യപ്പെട്ടു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കണമെന്നും കാഴ്ച പരിമിതിയുള്ള എല്ലാവർക്കും കണ്ണടകൾ നൽകണമെന്നും പെൻഷൻ തുക വർധിപ്പിക്കണമെന്നും 2025-26 വർഷത്തെ വേങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങളുടെ പ്രത്യേക ഗ്രാമസഭ ആവശ്യപ്പെട്ടു.
വയോജനങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വയോജന ഗ്രാമസഭയിൽ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി പരിഹരിക്കുമെന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസൽ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന വയോജനഗ്രാമ സഭയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസീന ഫസൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, സായം പ്രഭ ഹോം കോഡിനേറ്റർ എ കെ ഇബ്രാഹിം, മുണ്ടിയന്തടം വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ ഇക്ബാൽ പുല്ലംബലവൻ, എന്നിവർ പ്രസംഗിച്ചു.
വിവിധ വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും, സൂപ്പർവൈസർ നന്ദിയും പറഞ്ഞു.