പുത്തൂർ ബൈപ്പാസിലെ അനധികൃത തെരുവ് കച്ചവട സ്ഥാപനങ്ങള്‍ നഗരസഭ പൊളിച്ചുമാറ്റി

കോട്ടക്കല്‍: പുത്തൂർ ബൈപ്പാസിലെ അനധികൃത തെരുവ് കച്ചവട സ്ഥാപനങ്ങള്‍ നഗരസഭ പൊളിച്ചുമാറ്റി.  ജില്ലാ കളക്‌ടറുടെ നിർദ്ദേശ പ്രകാരം തിരൂർ സബ് കളക്‌ടർ പാതയോരത്തെ അനധികൃത കച്ചവടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇന്നലെ 
സബ് കലക്ടറുടെ നേതൃത്ത്വത്തില്‍ പൊളിച്ച് മാറ്റിയത്.  

അന്‍പതോളം  അനധിക്യത കച്ചവടക്കാർക്ക് നഗരസഭ സെക്രട്ടറി ഒഴിഞ്ഞ് പോകുന്നതിന് 15 ദിവസം സമയം അനുവദിച്ച് ഒക്ടോബര്‍ 18ന് നോട്ടീസ് നൽകിയിരുന്നു.  നോട്ടീസ് കാലാവധിക്കുള്ളിൽ  12 കച്ചവടക്കാർ ഒഴികെ ബാക്കിയുള്ളവർ സ്വയം ഒഴിഞ്ഞ് പോയിരുന്നു. 
കളക്‌ടര്‍ നഗരസഭ സെക്രട്ടറിക്ക് നല്‍കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ  പുലർച്ചെ ആറു മണിക്ക് തിരൂർ സബ് കളക്‌ടറുടറുടെ നേതൃത്വത്തില്‍
പോലീസ് സംരക്ഷണത്തോടുകൂടി അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കുന്ന നടപടികൾ ആരംഭിച്ചത് .  

ജെ സി ബി ഉപയോഗിച്ചും നഗരസഭ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ് കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കിയത്.കോട്ടക്കൽ നഗരസഭ പരിധിയിലെ അനധികൃത നിർമ്മാണങ്ങൾക്കും കൈയ്യേറ്റങ്ങളും സ്വയം പൊളിച്ച് മാറ്റേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മുനിസിപ്പൽ സെക്രട്ടറി  അറിയിച്ചു.

സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, തഹസിൽദാർ സി കെ ആശിഖ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, നഗരസഭ സെക്രട്ടറി മാമ്പള്ളി സന്തോഷ്കുമാര്‍, നഗരസഭ സൂപ്രണ്ട് എസ് ഫെമി, ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ സക്കീര്‍ ഹുസൈന്‍, ഹെൽത്ത് ഇൻസ്പെക്ടർ അരുണ്‍ബാബു
 ഡി വൈ എസ് പി സിനോജ്, കോട്ടക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ട് എന്നിവർ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}