കോട്ടക്കൽ: പൊന്മള ഗ്രാമ പഞ്ചായത്തിലെ ചാപ്പനങ്ങാടി ജി.എം. എൽ. പി. സ്കൂളിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു.
എം.എൽ. എ നൽകിയ ശുപാർശ പ്രകാരമാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്
ഒരു കോടി പതിനേഴ് ലക്ഷത്തി അമ്പതിനായിരം രൂപ അനുവദിച്ചിരുന്നത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ 2023- 24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമ്മാണത്തിന് ഫണ്ടനുവദിച്ചിട്ടുള്ളത്.
പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജസീന മജീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ രായ ഒളകര കുഞ്ഞിമാനു സുഹ്റാബി കൊളക്കാടൻ, വാർഡ് മെമ്പർമാരായ വി.സി അത്തുക്കുത്താൻ, സക്കീന ഷാജഹാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസ്മി ജോസഫ് പട്ടരുകണ്ടം, ബി.പി.സി .പി മുഹമ്മദലി, പി.ടി.എ പ്രസിഡൻ്റ് ആർ.എം മാനു, സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് കോയ പുലാക്കൽ, വി.എ റഹ്മാൻ, ഹൈസ്കൂൾ മാനേജർ ജാഫർ സാദിഖ്, ഷാജഹാൻ എം.ടി ചാപ്പനങ്ങാടി ഹൈസ്കൂൾ പ്രിൻസിപ്പാൾ റഷീദ് മാസ്റ്റർ, ഹെഡ്മാസ്റ്റർ സാബു ഇസ്മായിൽ, യുപി സ്കൂൾ ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ മാസ്റ്റർ, പി.പി മുഹമ്മദ് , എം.പി.ടി എ പ്രസിഡൻ് നജ്മ വി.കെ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്കൂൾ പി.ടി.എ അംഗങ്ങളും രക്ഷിതാക്കാളും നാട്ടുകാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.