കിടപ്പിലായ രോഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു

വേങ്ങര: ജനുവരി 15, പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വേങ്ങര കമ്മ്യുണിറ്റി ഹെൽത്ത് സെന്ററും, വേങ്ങര ബ്ലോക്ക് പഞ്ചായത്തും, വേങ്ങര ലയൺസ് ക്ലബ്ബും സംയുക്തമായി കിടപ്പിലായ രോഗികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു. 

വേങ്ങര ബ്ലോക്ക് ആരോഗ്യ  സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ സുഹ്ജാബി  ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉദ്‌ഘാടനം ചെയ്തു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.

ലയൺസ് ക്ലബ്ബ് സോൺ ചെയർ പേഴ്സൺ മുനീർ ബുഖാരി, മുൻ പ്രസിഡന്റ് നൗഷാദ് വടക്കൻ, 
സി എച് സി - പബ്ലിക് റിലേഷൻ ഓഫീസർ നിയാസ് ബാബു, ഹെൽത്ത് സൂപ്പർ വൈസർ ഹരിദാസ്, 
പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർ വൈസർ തങ്ക എന്നിവർ ആശംസകളർപ്പിച്ചു. 

ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല സ്വാഗതവും, 
ഹെൽത്ത് ഇൻസ്‌പെക്ടർ ശിവദാസ്
നന്ദിയും രേഖപ്പെടുത്തി. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ പ്രദീപ് കുമാർ, ശാക്കിർ വേങ്ങര, സുധി ലയാലി, ഉണ്ണി എന്നവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}