സബാഹ് സ്‌ക്വയർ; മുന്നാമത് അഖിലേന്ത്യാ ഫുട്‌ബാൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

വേങ്ങര: സബാഹ് സ്‌ക്വയർ ഫുട്‌ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്‌ബാൾ അസോസിയേഷന്റെ സഹകരണത്തോടെ ജനുവരി 27 മുതൽ സബാഹ് സ്‌ക്വയറിൽ ആരംഭിക്കുന്ന മുന്നാമത് അഖിലേന്ത്യാ ഫുട്‌ബാൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വി.പി.നിസാർ ആദ്യ ടിക്കറ്റ് കൈമാറി ജില്ലാ കലക്ടർ വി.ആർ.വിനോദ് വിതരണോദ്ഘാടനം നിർവഹിച്ചു. 

ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ രാജ്യത്തെ പ്രമുഖരായ 24 ടീമുകൾ മത്സരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ജില്ലയിലെ ഏക ടൂർണമെന്റാണിതെന്നു ഭാരവാഹികൾ പറഞ്ഞു. 

ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ സബാഹ് കുണ്ടു പുഴക്കൽ അദ്ധ്യക്ഷത വഹിച്ചു. മിഡിയ ചെയർമാൻ മുജീബ് താനാളൂർ, കെ.പി. ബക്കർ, വി.കെ. ജബ്ബാർ, പി.ഷൗക്കത്ത്, കെ.പി.സലിം, പി.ശിഹാബ്, സുബൈർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}