പറപ്പൂർ: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറി പി ജയചന്ദ്രൻ മാസ്റ്റർ അനുസ്മരണം നടത്തി. സക്കീർ എകെ അധ്യക്ഷത വഹിച്ചു. ഇകെ സുബൈർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ഇകെ മജീദ് അനുസ്മരണ പ്രഭാഷണം നടത്തി. വി എസ് ബഷീർ മാസ്റ്റർ, എകെ ഷെരീഫ്, ആബിദ് സി, ഷെഫീഖ് ടിപി, അൻവർ അലി എകെ, രാജു സി എന്നിവർ പ്രസംഗിച്ചു. ഷെമീം എം സ്വാഗതവും അലവിക്കുട്ടി എകെ നന്ദിയും പറഞ്ഞു.