ഊരകം: ജനുവരി 15 പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ച് ലെൻസ്ഫെഡ് ഊരകം യൂണിറ്റ് പാലിയേറ്റീവ് കെയർ ഊരകം ഓഫീസിലേക്ക് വീൽ ചെയർ സംഭാവനയായി നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പ്രസ്തുത പരിപാടിയിൽ പാലിയേറ്റീവ് ദിനത്തിന്റെ പ്രസക്തിയെ കുറിച്ച് ലെൻസ്ഫെഡ് ഏരിയ പ്രസിഡന്റ് റിയാസ് അലി സംസാരിച്ചു.
ഈ കാലയളവിൽ ലെൻസ്ഫെഡ് എന്ന സംഘടന നൽകിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് ഊരകം പാലിയേറ്റീവ് കെർ സെക്രട്ടറി മൊയ്തീൻ കുട്ടി മാസ്റ്ററും സംസാരിക്കുകയുണ്ടായി.
പ്രസ്തുത പരിപാടിയിൽ ലെൻസ്ഫെഡ് ഏരിയ ട്രെഷറർ ഷംസുദ്ദീൻ, യൂണിറ്റ് പ്രസിഡന്റ് അനീസ് ടി കെ, സെക്രട്ടറി ജസീർ അജ്മൽ, ട്രെഷറർ മുഹ്സിൻ എ പി, ഷെരീഫ്, സലൂബ്, റിയാസ്, മുനീർ, പാലിയേറ്റീവ് ഊരകം പ്രസിഡന്റ് ടി പി അലി ഹസ്സൻ, പാലേരി ലത്തീഫ്, പാങ്ങാട് മയമി,ഇബ്രാഹിം മാസ്റ്റർ, അബു എന്നിവർ സന്നിഹിതരായിരുന്നു.