വേങ്ങര: ഗ്രാമപഞ്ചായത്തിൽ എസ് എൽ ബി പി കന്നുകുട്ടി പരിപാലന പദ്ധതി 2024-25 ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേയ്സൺ ഹസീന ബാനു, ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ്, വെറ്ററിനറി സർജൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വേങ്ങര ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത 20 ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ 10 മാസത്തോളം കന്നുകുട്ടി തീറ്റ ലഭ്യമാക്കുന്നതാണ് പദ്ധതി.