കോട്ടക്കല്‍: ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസിലേക്ക് ഷെയർ വാങ്ങി പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട് പുല്ലുകാവിൽ സുകൃതലാല്‍ (41) നെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍
സൂപ്പിബസാർ സ്വദേശി ചെക്കമ്മാട്ടിൽ വിനോദിന്റെ പരാതിയിലാണ് കേസ്. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. 2021 ഒക്ടോബറില്‍ അഞ്ചുലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്നും തട്ടിയെടുത്തത്. പരാതിക്കാരനും പ്രതിയും മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്ന പരിചയം മുതലെടുത്താണ് പണംതട്ടിയത്.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള 'ടെക് മലബാറിക്കസ്' എന്ന പേ രിലുള്ള സോഫ്റ്റ്‌വയര്‍ വികസന കേന്ദ്രത്തിന്റെ വിപുലികരണത്തിനെന്ന പേരിലാണ് പണം വാങ്ങിയത്. പ്രതിമാസം ലാഭവിഹിതം നൽകാമെന്നും ആവശ്യപ്പെടുന്ന പക്ഷം മുതൽമുടക്ക് ഒരു മാസ ത്തിനകം തിരിച്ചുനൽകാമെന്നു മായിരുന്നു വിശ്വസിപ്പിച്ചത്. ഓൺ ലൈൻ പണമിടപാടുവഴി പ്രതി പണം കൈപ്പറ്റിയത്. ഇതിനായി പ്രതി മാതാപിതാക്കളുടെപേരിൽ വ്യാജ ഒപ്പിട്ടു രേഖചമച്ചിട്ടുണ്ട്.
വർഷങ്ങളായിട്ടും ലാഭമോ പണമോ ലഭിക്കാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇല്ലാത്ത സ്ഥാപനത്തിൻെറ പേരിൽ കബളിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. കഴിഞ്ഞ ജൂണിലാണ് കോട്ടക്കല്‍ പോലീസില്‍ പരാതി നൽകിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍ വിട്ടു.