എ.ആര്‍ നഗര്‍ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

എ.ആര്‍ നഗര്‍: പാലമഠത്തില്‍ചിനയില്‍ ആരംഭിച്ച ബ്ലിസ് ബഡ്‌സ് സ്പെഷ്യല്‍ സ്‌കൂള്‍ ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു. 

ജില്ലാപഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, സ്ഥിരം ക്ഷേമ കാര്യ സമിതി ചെയര്‍പേഴ്സണ്‍ ലൈല പുല്ലൂണി, എ. ആര്‍ നഗര്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍.ബി തുടങ്ങിയവര്‍ സംസാരിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഗായകന്‍ അഫ്സല്‍ അക്കുവിന്റ സംഗീതവിരുന്നും പരിപാടിയുടെ ഭാഗമായി നടന്നു. കുടുംബശ്രീയുടെയും എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിന്റെയും കൂട്ടായ പരിശ്രമത്തിലാണ് ബഡ്സ് സ്‌കൂള്‍ യാഥാര്‍ഥ്യമായത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനും ഉല്ലസിക്കാനും സൗകര്യങ്ങള്‍ ഒരുക്കുന്നത് വഴി അവരെയും സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് ബഡ്‌സ് സ്‌കൂളുകളുടെ ലക്ഷ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}