വേങ്ങര: 76-ാം റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ വ്യാപകമായി ആഘോഷിച്ചു. വലിയോറ ഈസ്റ്റ് എ എം യു പി സ്കൂളിൽ എച് എം ഇൻ ചാർജ് ജയപ്രകാശ് മാസ്റ്റർ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് കെ. ഗംഗാധരൻ റിപ്പബ്ലിക്ദിന സന്ദേശം നൽകി, പി ടി എ വൈസ് പ്രസിഡണ്ട് പി കെ അജ്മൽ, ഇസ്ഹാഖ്,അധ്യാപകരായ ജലീൽ, ഷെമീർ, അമീർ ആശംസകളർപ്പിച്ചു.
രാഷ്ട്ര പിതാവ്, ത്സാൻസി റാണി, ബാലഗംഗാധരതിലകൻ, ജവഹർലാൽനെഹറു , ഇന്ദിരാ ഗാന്ധി തുടങ്ങിയ രാഷ്ട്ര നേതാക്കളുടെ വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.