തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞിസ്വദേശി കാടംകുന്നിലെ കോട്ടപറമ്പിൽ ബശീർ (53) പക്ഷാഘാതം വന്ന് നടക്കാനോ സംസാരി ക്കാനോ കഴിയാത്ത മാറാ രോഗിയായ അവസ്ഥയിൽ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത് ഭാര്യ ഒന്നര വർഷം മുൻപ് രോഗം വന്നു മരിച്ചു മരിച്ചു. ഡോക്ടർമാർ ഫിസിയോ തെറപ്പി ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ വീട്ടുമുറ്റത്ത് കൂടെ ചാടി കടന്നുവേണം ബഷീറിനെ കൊണ്ടുപോകുവാൻ ആരെങ്കിലും സഹായിക്കാൻ വന്നാൽ നടവഴി ഇല്ലാത്ത ബുദ്ധിമുട്ടിനാലും പണമില്ലാത്തതിനാലും ഫിസിയോ തെറപ്പി ചെയ്യാനും ചെയ്യുന്നില്ല.
30 വർഷത്തിലധികമായി താമസിക്കുന്ന ബഷീറിൻറെ വീട്ടിലേക്കുള്ള നട വഴി മുൻഭാഗത്തുള്ളവർ മതിൽ കെട്ടി തിരിച്ചതോടെയാണ് ബഷീറിൻറെ നടവഴിയുടെ അവകാശം പോലും നഷ്ടമായത് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്' ജില്ലാ ഭാരവാഹികളായ ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് , സെക്രട്ടറി മുസ്തഫ ഹാജി പുത്തൻ തെരുവ്, താനൂർ താലൂക്ക് സെക്രട്ടറി ഗഫൂർ താനൂർ , എം സീ അറഫാത്ത് പാറപ്പുറം,ബിന്ദു അച്ചമ്പാട്ട്, നിയാസ് അഞ്ചപ്പുര സുലൈഖ സലാം എന്നിവരുടെ നേതൃത്വത്തിൽ വീട് സന്ദർശിക്കുകയും ബഷീറിൻറെ വഴി പ്രശ്നത്തിൽ ഈസ് മെൻറ് റൈറ്റ് പ്രകാരം സർക്കാർ മുഖേനെ ലഭിക്കേണ്ട അവകാശമായ നടവഴിക്കായി താലൂക്ക് സഭയിലും താലൂക്ക് തലഅദാലത്തിൽ പരാതി നൽകുകയും ചെയ്തു.
നന്നംബ്രാ വില്ലേജ് ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി പരാതി മേൽ നടപടികൾക്കായി സർക്കാറിലേക്ക് അയക്കുമെന്ന് തഹസിൽദാർ പി ഓ സാദിഖ് പറഞ്ഞു.