വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് എ കെ കുഞ്ഞീതുട്ടി ഹാജിക്ക് 2024 ലെ യൂണിറ്റിലെ ഏറ്റവും നല്ല പ്രവർത്തകനുള്ള ടി. കെ. കുഞ്ഞീതു മെമ്മോറിയൽ അവാർഡിൽ ലഭിച്ചതുക പാലിയേറ്റീവിന് കൈമാറി.
ലയൺസ് ക്ലബ് നൽകിയ ഉപകരണങ്ങൾ, പുല്ലമ്പലവൻ കുടുംബ കൂട്ടായ്മ നൽകിയ തുക, വിവിധ മെക്ക് 7 ക്ലബ്ബുകൾ സമാഹരിച്ച തുക പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവൻ ഭാരവാഹികളിൽ നിന്നും ഏറ്റു വാങ്ങി. അസീസ് ഹാജി പക്കിയൻ, മണി നീലഞ്ചേരി എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ ബഷീർ പുല്ലമ്പലവൻ സ്വാഗതവും മൊയ്‌ദീൻ തൊട്ടശ്ശേരി നന്ദിയും പറഞ്ഞു.
അഹമ്മദ് ബാവ ടി. കെ, കുഞ്ഞാലി മാസ്റ്റർ പി. പി, കുട്ടി മോൻ ചാലിൽ, അബൂബക്കർ എ. പി, ജമാൽ കാപ്പിൽ, അലവി എം. പി, ഹംസ എ. കെ, റഫീഖ് ഗാന്ധിക്കുന്നു, എ. കെ. സിദ്ധീഖ്, ബഷീർ ചാലിൽ, അഷ്‌റഫ് പാലേരി, അബ്ദുൽ സലാം കെ, സൈഫുന്നിസ പി. കെ, സുമയ്യ എ. പി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.