തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ. എൽ.പി സ്കൂൾ കൈത്താങ്ങ് പദ്ധതിക്കു കീഴിൽ ആടുകളെ കുട്ടികൾക്ക് വീടുകളിലേക്ക് വളർത്താൻ വേണ്ടി സൗജന്യമായി നൽകി. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. പുഞ്ചിരി നിറയട്ടെ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാരുണ്യ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ആടുകളെ നൽകിയത്.
നിർധന കുടുംബങ്ങൾക്ക് ജീവിതമാർഗം കണ്ടെത്താനും കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും കാരുണ്യവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. വീട്ടിൽ വളർത്താൻ നൽകുന്ന ആട് പ്രസവിക്കുമ്പോൾ അതിൽ നിന്ന് ഒരു ആട്ടിൻകുട്ടിയെ തിരികെ സ്കൂളിലേക്ക് നൽകണം ഈ ആട്ടിൻകുട്ടിയെ മറ്റൊരു വിദ്യാർത്ഥിക്ക് നൽകും.
ഇത്തരത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് തുടർച്ചയായി നൽകുന്ന പദ്ധതിയാണിത്. 2014 ആരംഭിച്ച പദ്ധതി പ്രകാരം പത്തോളം ആടുകളെ ഓരോ വർഷങ്ങളിലായി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഹെഡ്മിസ്ട്രസ് പിഎം ശർമിള ടീച്ചർ കുട്ടികൾക്ക് ആടിനെ നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ വിദ്യാർഥികളായ വേദ, സൻഫ എന്നിവർക്കാണ് ഈ വർഷം ആടിനെ ലഭിച്ചത്. കാരുണ്യ ക്യാമ്പയിനിന്റെ ഭാഗമായി പാലിയേറ്റീവ് കയറുകൾക്ക് ഉപകരണങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി.
സ്കൂൾ മാനേജർ എം മോഹന കൃഷ്ണൻ, ഹെഡ്മിസ്ട്രസ് പി എം ശർമിള, പിടിഎ പ്രസിഡണ്ട് എം ഷാനവാസ്, കൈത്താങ്ങ് കോഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ, എം അഖിൽ എന്നിവർ നേതൃത്വം നൽകി.