വേങ്ങര: അക്കാദമിക് അറിവുകള്‍ക്കൊപ്പം വിദ്യാര്‍ത്ഥികളില്‍ മനുഷ്യത്വവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ. കുറ്റാളൂര്‍ ബദ്റുദുജ ഇസ്ലാമിക് സെന്റര്‍ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മത്സരങ്ങള്‍ ആര്‍ട്ട്‌ഫെറിയ' ഉദ്ഘാടനം ചെയ്യുകയായിരുന്നു. സാഹിത്യത്തിന് മനുഷ്യ മനസ്സിനെ പരിവര്‍ത്തിപ്പിക്കാനും നവീകരിക്കാനുള്ള കഴിവുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്ന അനേകായിരം മനുഷ്യരുണ്ട്. ഫലസ്തീനിലെ മനുഷ്യര്‍ കാലങ്ങളായി ദുരിതം അനുഭവിക്കുകയാണ്. ഇത്തരം മനുഷ്യരുടെ വേദനകള്‍ തിരിച്ചറിയാന്‍ കഴിയുമ്പോഴാണ് നമ്മള്‍ യഥാര്‍ത്ഥ മനുഷ്യരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബദ്‌റുദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, എം കെ സഫ്‌വാന്‍ കോട്ടുമല, സിറാജ് മാട്ടില്‍ അബ്ദുല്‍ ഹക്കീം സഅദി അണ്ടോണ, അസദലി ബുഖാരി രണ്ടത്താണി, ജലീൽ കല്ലേങ്ങൽപടി, മുഹമ്മദ് നൂറാനി തിനൂര്‍ പ്രസംഗിച്ചു. 96 ഇനം മത്സര ഇനങ്ങളില്‍ ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
സാഹിത്യം മനുഷ്യമനസ്സുകളുടെ നവീകരിക്കും: പി കെ കുഞ്ഞാലിക്കുട്ടി
admin