പറപ്പൂർ ഐ യു ഹയർ സെകണ്ടറി സ്കൂളിൽ 'രോഷനെ ഉർദു' പഠന ക്യാമ്പ് സംഘടിപ്പിച്ചു

പറപ്പൂർ: കുട്ടികളിൽ ഭാഷാവൈവിധ്യവും സാംസ്കാരിക ബന്ധവും സംവാദ ശേഷിയും അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പറപ്പൂർ ഐ യു ഹയർ സെകണ്ടറി സ്കൂൾ ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രോഷനെ ഉർദു പഠന ക്യാമ്പ് നടന്നു. 

ക്യാമ്പിന്റെ മുന്നോടിയായി ക്വിസ് മത്സരങ്ങൾ, അല്ലാമ ഇക്ബാൽ ഉർദു ടാലാന്റ് മീറ്റ്, കഥാ രചന, കവിതാ രചന, ഉപന്യസം തുടങ്ങിയ രചനാ മത്സരങ്ങളും നടന്നു.

സ്കൂളിലെ സീനിയർ ഉർദു അധ്യാപകൻ സക്കീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ എ. മമ്മു മാസ്റ്റർ  ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പൂളകുണ്ടൻ അഷ്‌റഫ്‌ മാസ്റ്റർ സംസാരിച്ചു. 
ട്രെൻഡ് മാസ്റ്റർ ട്രൈനർ മീരാൻ ഷാ ക്ലാസിനു നേതൃത്വം നൽകി. ചടങ്ങിൽ വിവിധ മത്സര വിജയികളെ ആദരിച്ചു. 

ഉറുദു അധ്യാപകനായ ഒ പി അയ്യൂബ് മാസ്റ്റർ സ്വാഗതവും സ്കൂൾ സ്പീക്കർ മുഹമ്മദ്‌ റയ്യാൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}