മൂന്നാമത് സബാഹ് സ്ക്വയർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വേങ്ങരയിൽ നാളെ കിക്കോഫ്

വേങ്ങര: സബാഹ് സ്ക്വയർ ഫുട്ബോൾ അക്കാഡമിയുടെ നേതൃത്വത്തിൽ സെവൻസ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന  അഖിലേന്ത്യാ സെവൻസ് ടൂർണമെൻ്റിൻ്റെ 3 മത് സീസണിന് നാളെ (തിങ്കളാഴ്ച) സബാഹ് സ്ക്വയർ ഫുട്ബോൾ ഗ്രൗണ്ടിൽ തുടക്കമാവും.
രാജ്യത്തെ പ്രമുഖ 24 ടീമുകൾ ബൂട്ട് കെട്ടും. കെഎസ്ആർടിസി നടത്തുന്ന ടൂറിസം പ്രമോഷന്റെ ഭാഗമായുള്ള ഫുട്ബോൾ മത്സരം കാണാനുള്ള സൗകര്യം സബാഹ് സ്ക്വയറിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ടൂർണമെൻ്റിൽ നിന്നും ലഭിക്കുന്ന തുക
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും
പ്രദേശത്തെ ഫുട്ബാളിൻ്റെ
വളർച്ചക്കും വേണ്ടി ഉപയോഗിക്കും. ഈ വർഷം വേങ്ങര പ്രദേശത്തെ നിർധനരായ നാല് കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്
സഹായിക്കാൻ
പ്രഥമ പരിഗണന നൽകും.
മത്സരങ്ങൾ എല്ലാ ദിവസവും രാത്രി 8 മണിക്ക് തുടങ്ങും.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. ഉദ്ഘാടന മത്സരത്തിൽ 
ഫിറ്റ് വെൽ കോഴിക്കോടും 
ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ മത്സരിക്കും. പി. കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 
സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ അധ്യക്ഷനാവും. സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ 
വിശദീകരണം നടത്തും. 
ജനപ്രതിനിധികൾ, സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, കായിക താരങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഉദ്ഘാടനത്തിനു മുന്നോടിയായി വൈകിട്ട് 6 മണിക്ക്
മലബാറിൽ ആദ്യമായി 50,000 വാട്സ് ഡിജിറ്റൽ സൗണ്ട്സ് & ലൈറ്റ്സ് സിസ്റ്റത്തോടെ ലേഡി ഡിജെ & വാട്ടർ ഡ്രം
മെഗാ ഷോ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}