വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമം റസിഡന്റ് അസോസിയേ രാജ്യത്തിന്റെ 76- മത് റിപ്പബ്ലിക് ദിനാഘോഷം അത്യുസാഹപൂർവ്വം ആഘോഷിച്ചു. കൂടെമൈത്രി റോഡിലെ 10 മൂലകൾ പൊളിച്ച് വലിയ വാഹനങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കാൻ പറ്റുന്ന വിധത്തിൽ സജ്ജീകരിച്ച മൈത്രി റോഡിന്റെയും, മൈത്രി ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന രണ്ടുഭാഗത്തെ റോഡിലും സ്ഥാപിച്ച മനോഹരമായ പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം കൂടി ഒന്നിച്ചായപ്പോൾ മൈത്രി ഗ്രാമത്തിന് ഗ്രാമോത്സ വമായിമാറി. മൈത്രി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആദ്യം മുതലേ സപ്പോർട്ട് ചെയ്തുഒപ്പം നിന്ന മറിയാത്താനെ ചടങ്ങിൽവെച്ച് പൊന്നട അണിയിച്ച് ആദരിച്ചു. മലപ്പുറം എം എസ് പി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ എ ഉണ്ണികൃഷ്ണൻ ദേശീയപതാക ഉയർത്തി. മൈത്രി ഗ്രാമവാസികളായ നാസർ പുല്ലമ്പലവൻ, ജമാലുദ്ദീൻ കാപ്പിൽ, സിഎം മുഹമ്മദ് അഫ്സൽ, എ കെ മൂസക്കുട്ടി, സി എം അബ്ദുസ്സലാം, എം ടി കുഞ്ഞി മുഹമ്മദ്, കെ കുഞ്ഞ, എ ബി സി മുജീബ്, സി എം മുഹമ്മദ് ഇക്ബാൽ, എ കെ മൊയ്തീൻകുട്ടികെ കെ ഇബ്രാഹിം, കെ അബ്ദുറഹ്മാൻ, സി പി ഹരിദാസൻ, കെ പി ശിഹാബ്, കെ ഹുസൈൻ, സാദിക്കലി കാപ്പിൽ. തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ഗ്രാമവാസികൾ കൊണ്ടുവന്ന പലഹാരങ്ങൾ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്തു.
മൈത്രിഗ്രാമം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
admin