കോട്ടക്കൽ: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ് ഉദ്ഘാടനം എടരിക്കോട് താജുൽ ഉലമ ടവറിൽ സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം അധ്യക്ഷത വഹിച്ചു. എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് സുലൈമാൻ ഇന്ത്യനൂർ, ജില്ലാ ഉപാധ്യക്ഷമൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സഖാഫി കൊളപ്പുറം,കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉസ്മാൻ ചെറുശോല,എസ് ജെ എം ജില്ലാ സെക്രട്ടറി ഉമ്മർ മുസ്‌ലിയാർ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ജാഫർ ശാമിൽ ഇർഫാനി എന്നിവർ പ്രസംഗിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക. എസ് എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്ളൽ,
എസ് എം ജില്ലാ ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, എടരിയിൽ ബാപ്പു തങ്ങൾ, ഹംസ ഹാജി പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ മാസ്റ്റർ എടയൂർ, സൈദലവി മാസ്റ്റർ പുതുപ്പള്ളി, ഒ മുഹമ്മദ് കാവപ്പുര, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ, മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം, കുഞ്ഞു കുണ്ടിലങ്ങാടി, കോയ മുസ്‌ലിയാർ കളിയാട്ട മുക്ക്, അബ്ദുള്ള സഖാഫി പരപ്പനങ്ങാടി, അഷ്‌റഫ് തങ്ങൾ ക്ലാരി സൗത്ത്, മുസ്തഫ സഖാഫി കാടാമ്പുഴ, പി എ മജീദ് വേങ്ങര, മുസ്തഫ അരീതോട്, കുഞ്ഞാലസ്സൻ ഹാജി പറപ്പൂർ, ഹംസ കടമ്പോട്ട്, ബാവ ആട്ടീരി, മുഹമ്മദ് റഷീദ് ഒമച്ചപുഴ തുടങ്ങിയവർ സംബന്ധിച്ചു.