പറപ്പൂർ: ജിദ്ദ കെ.എം.സി.സി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും പാലിയേറ്റിവ് ദിനത്തിൽ കൈമാറുന്ന ഫണ്ട് ഈ വർഷവും കൈമാറി.
പറപ്പൂർ ഹോപ്പ് ഫൗണ്ടേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് ടി ടി അബ്ദുള്ള പാലിയേറ്റീവ് പ്രസിഡൻറ് സി. അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി.വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
പ്രസ്തുത ചടങ്ങിൽ
ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ നജീബ് പാലാത്ത്, പഞ്ചിളി അസീസ് ഹാജി, സിദ്ദീഖ് എ.കെ. ചേക്കു ചാലിൽ
ഇസ്മായിൽ മുക്കിൽ
എന്നിവരും പാലിയേറ്റീവ് ഭാരവാഹികളായ വി.എസ് മുഹമ്മദ് അലി, എ.പി മൊയ്തുട്ടി ഹാജി എന്നിവരും സംബന്ധിച്ചു.