വേങ്ങര വി എം.സി ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട് എമർജൻസി ഡിപ്പാർട്മെന്റുമായി ചേർന്ന് വേങ്ങരയിലെ ട്രോമാകെയർ വളണ്ടിയർമാർ, ആംബുലൻസ് ഡ്രൈവർമാർ, ആശുപത്രി ജീവനക്കാർ എന്നിവർക്കായി നടത്തിയ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്യാമ്പ് ആശുപത്രി എം.ഡി. എൻ.ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. മജീദ് പറങ്ങോടത്ത് ആധ്യക്ഷം വഹിച്ചു.
ക്യാമ്പിന് മെഡിക്കൽ ഓഫീസർ ഡോ. എൻ.ടി. മുഹമ്മദ് അൻജൂം, ആഷിക്ക് ചുക്കൻ, നിയാസുദ്ദീൻ കെ എം.നസ്വിൻ, ആദർശ് എന്നിവർ നേതൃത്വം നൽകി. വിജയൻ കാളങ്ങാടൻ, ഇല്ലാസ്, മൻസൂർ, നിധീഷ് എന്നിവർ പ്രസംഗിച്ചു.