പറപ്പൂർ: ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥിനികൾക്ക് വേണ്ടി പറപ്പൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് കീഴിൽ നടത്തുന്ന കരാട്ടെ ക്ലാസ്സിന് തുടക്കമായി. ചോലക്കുണ്ട് ജി.യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.സലീമ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ ഉമൈബ ഊർഷമണ്ണിൽ,താഹിറ എടയാടൻ,,മുൻ പ്രസിഡന്റ് അംജത ജാസ്മിൻ, ടി അബ്ദുറസാഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ പറപ്പൂർ,സ്കൂൾ ഹെഡ്മാസ്റ്റർ സുദർമൻ,മൂസ്സ ടി എടപ്പനാട്ട്,സ്കൂൾ എം.പി.ടി.എ പ്രസിഡന്റ് സബൂറ,പഞ്ചായത്ത് വിദ്യാഭ്യാസ കോ ഓർഡിനേറ്റർ ഹാഫിസ് പറപ്പൂർ, ടി.എം ഖാദർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.ആർ രമ്യ,.വേങ്ങര ലൈവ്.ഷെറിൻ ജാസ്മിൻ, പരിശീലകരായ ബാവുട്ടി,റജീന,സംസീറലി,നിയാസലി, സ്കൂൾ അധ്യാപകരായ ഗഫൂർ,ലുഖ്മാൻ, റിയാസ് എന്നിവർ പ്രസംഗിച്ചു.