വേങ്ങര: രാജ്യത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോങ്ങ് റേസേർഴ്‌സ് വേങ്ങര ഫ്ലാഗ് റൺ സംഘടിപ്പിച്ചു. രാവിലെ 7:30 നു സബാഹ് സക്വയറിൽ വെച്ച് സബാഹ് കുണ്ടുപുഴക്കൽ റൺ ഫ്ലാഗ് ഓഫ് ചെയ്തു. റോളർ സ്കേറ്റിങ് അകമ്പടിയോടെ ദേശീയ പതാകയേന്തി ക്ലബ് അംഗങ്ങൾ അണിനിരന്നു മൂന്നു കിലോമീറ്റർ പ്രയാണം ചെയ്തു വേങ്ങര പരിസരത്തു വർണ്ണാഭമായ ദൃശ്യ വിരുന്നൊരിക്കി.
ഫൈസൽ കോർഡിനേറ്റർ ആയ തുടർന്ന് നടന്ന അനുബന്ധ പരിപാടിയിൽ മധുര വിതരണവും വിവിധ മേഖലയിൽ പ്രവർത്തിച്ചവരെ അനുമോദിക്കുകയും ചെയ്തു. അസൈനാർ സ്വാഗതം പറയുകയും, റഫീഖ്, ഫക്രുദീൻ എന്നിവർ ആശംസയർപ്പിക്കുകയും ചെയ്തു.
ക്ലബ് ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്, റഹീബ്, ശരീഫ്, ഹബീബ്,മഹ്‌റൂഫ്, സുധീർ എന്നിവർ പങ്കെടുത്തു, ശ്രീ ഉസ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.