വേങ്ങര: കർഷക കോൺഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരിയാട് ദേശീയ പാതക്ക് സമീപം നെൽവയൽ മണ്ണിട്ട് നികത്തിയത് ഉടൻ പൂർവ്വ സ്ഥിതിയിലാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും വിവരവകാശ പ്രകാരമുള്ള റിപ്പോർട്ടും ആവശ്യപ്പെട്ട് കൊണ്ട് വേങ്ങര വില്ലേജ് ഓഫീസർക്ക് കർഷക കോൺഗ്രസ് കമ്മിറ്റി പരാതി നൽകി.
പാടത്ത് കൃഷി നടത്തുന്നതിന് ആവശ്യമായ ജലസേചനം നടത്തിയിരുന്ന കൈതത്തോട് അടക്കം മണ്ണിട്ടതിനാൽ 350 ഏക്കറോളം നെൽവയൽ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവാൻ പോവുന്നത്. പന്ത്രണ്ട് അടിയോളം ഉയരത്തിൽ ഒന്നര മീറ്ററിലദികം വീതിയിലും അറുപത് മീറ്റർ ചുറ്റളവിൽ വലിയ ചുറ്റുമതിൽ നിൽമിച്ചത് കാരണം സ്ഥിരം പ്രളയ ബാധിത പ്രദേശമായ ഈ പ്രദേശത്തെ നീരൊഴുക്ക് തടസപ്പെട്ട് കുടി വെള്ള സ്രോതസുകൾ അടക്കം നഷ്ടമാവുന്നത് കാരണം തെട്ടടുത്ത നൂറ് കണക്കിന് വീട്ടുക്കാർക്ക് പോലും വലിയ ഭീഷണിയാണ് ഇത് കൊണ്ട് ഉണ്ടാവാൻ പോവുന്നത്. നെൽവയൽ പൂർവ്വസ്ഥിതിയിലാക്കുന്നത് വരെ സമരം ശക്തമാക്കാനും നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, മദ്യനിരോധനസമിതി ജില്ലാ വൈസ് പ്രസിഡൻ്റ് പിപിഎ ബാവ, ഐ എൻ ൻ്റി യു സി ജില്ലാ സെക്രട്ടറി റാഫി കൊളക്കാട്ടിൽ, കർഷക കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡൻ്റ് ഉള്ളാടൻ ബാവ, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻകുട്ടി മാട്ടറ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, ഹംസ തെങ്ങിലാൽ, കുട്ടിക്ക എന്നിവർ സംബന്ധിച്ചു.