മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്റ് ഡി സി സി ജനറൽ സെക്രട്ടറി, കെപി സി സി മെമ്പർ തുടങ്ങി പ്രസ്ഥാനത്തിന്റെ നാനാതുറകളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച ജനനായകൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ പി കുഞ്ഞി മൊയ്തു ഹാജി (ബാപ്പു) അനുസ്മരണ സമ്മേളനം 2025 ഫെബ്രുവരി 3 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വേങ്ങര വ്യാപാര ഭവനിൽ വച്ച് നടക്കുന്നതിന്റെ സ്വാഗതസംഘം കൺവെൻഷൻ വേങ്ങര വി പി സി മാൾ വഫാ ഹാളിൽ ചേർന്നു.
ഡിസിസി മെമ്പർ മണി നീലഞ്ചേരി അധ്യക്ഷത വഹിച്ചു, സ്വാഗതസംഘം ചെയർമാൻ എ കെ എ നസീർ ഉദ്ഘാടനം ചെയ്തു, കുഞ്ഞിപ്പ അരീക്കാട്ട്, സിദ്ദിഖ് പി കെ, ഹംസ തിങ്ങിലാൻ, പി പി എ ബാവ, ഇ കെ ആലിമൊയ്തീൻ, വി പി കുഞ്ഞിമുഹമ്മദ് ഹാജി, അഡ്വക്കറ്റ് പ്രജിത്ത്, നാസിൽ പൂവിൽ, ഫിർദൗസ് എ ആർ നഗർ, കരീം കാമ്പ്രൻ, കെ സി അബ്ദുറഹ്മാൻ, അഡ്വക്കേറ്റ് കെ പി അനീസ്, പി കെ അനഫ്, നിയാസ് പി സി, രമേശ് നാരായണൻ, സക്കീർ അലി കണ്ണേത്ത്, പുള്ളാട്ട് സലിം മാസ്റ്റർ, മാട്ര മൊയ്തീൻകുട്ടി, ചന്ദ്രമോഹൻ കൂരിയാട്, കോയ കെ വി, മജീദ് ചേറൂർ, സി കെ അലവിക്കുട്ടി, മുസ്തഫ കാപ്പൻ, എ കെ നാസർ, സവാദ് സലീം, ടി കെ റാഫി, ഷെഫീക്ക് കരിയാടൻ തുടങ്ങിയവർ സംസാരിച്ചു.
കെ കുഞ്ഞി മൊയ്തീൻ സ്വാഗതവും അസൈനാർ ഊരകം നന്ദിയും പറഞ്ഞു.