വേങ്ങര: ജിവിഎച്ച്എസ്എസ്
(ബോയ്സ് ഹൈസ്കൂൾ)
പി ടി എ പ്രസിഡന്റായി മീരാൻ വേങ്ങരയെ തിരഞ്ഞെടുത്തു.
ഇതേ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ മീരാൻ ഏറെക്കാലം പ്രവാസ ജീവിതം നയിച്ച് ഇപ്പോൾ വേങ്ങര അൽസലാമ ഹോസ്പിറ്റലിൽ പബ്ലിക് റിലേഷൻ മാനേജർ കം അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു.
വേങ്ങര ചുള്ളിപറമ്പ് സ്വദേശിയും വേങ്ങരയിലെ ആദ്യത്തെ ഫാർമസിസ്റ്റുമായ പൂവത്തും പറമ്പിൽ ഹംസ യുടെ മകനും വേങ്ങര ഗേൾസ് ഹൈസ്‌കൂളിലെ പഴയ കാല അധ്യാപകൻ ഹാജി മുഹമ്മദ് കുട്ടി മുല്ല എന്നവരുടെ പേര മകനുമായ മീരാൻ ഗായകനും അവതാരകനും കൂടിയാണ്.
വേങ്ങരയിലെ കലാ സാംസ്കാരിക സാമൂഹ്യ സേവന രംഗത്തെ നിറ സാന്നിധ്യവുമാണ് മീരാൻ.