പറപ്പൂർ: ഇരിങ്ങല്ലൂർ ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പറപ്പൂർ ഗ്രാമപഞ്ചായത്ത് ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം പരിരക്ഷ പാലിയേറ്റീവ് കെയർ ഊർജ്ജിത ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സലീമ ടീച്ചർ കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ സമാഹരിച്ച ഫണ്ട് സ്കൂൾ ലീഡർ ഷെഹ്സ ,സീനിയർ അധ്യാപകൻ കെ.വി.ഫൈസൽ എന്നിവരിൽ നിന്നും സ്വീകരിച്ച് നിർവഹിച്ചു. വേങ്ങരയിലെ വാർത്തകളും വിശേഷങ്ങളും വാട്സാപ്പിൽ ലഭിക്കാൻ വേങ്ങര ലൈവ് വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവുക.
വാർഡ് മെമ്പർ അംജത ജാസ്മിൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഉമൈബ ഊർഷമണ്ണിൽ, ഹെൽത്ത് ഇൻസ്പെക്റ്റർ റഫീഖ്, പാലിയേറ്റീവ് സിസ്റ്റർ ശ്രീദേവി, പി.ടി.എ. വൈസ് പ്രസിഡന്റ് നിസാർ തൊമ്മങ്ങാടൻ, അമീറലി കറുമണ്ണിൽ, കെ.ലീന, കെ.പി. പാത്തുമ്മു, ആശാ വർക്കർ സ്മിത, എം.എൽ.എസ്.പി. നുസൈബ, അയമു സി കെ എന്നിവർ സംബന്ധിച്ചു.