വേങ്ങര: നിർമാണത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ഊരകം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ക്ഷേമനിധിയെ സംരക്ഷിക്കുക, സെസ് പിരിവ് ഊർജിതപ്പെടുത്തുക, കള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും.
ജില്ലാപ്രസിഡൻറ് കെ. ജയരാജൻ ഉദ്ഘാടനംചെയ്തു. വേങ്ങര ഏരിയാ പ്രസിഡന്റ് എ. സുകുമാരൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി. മണി, എം. വത്സകുമാർ, വി.കെ. രാജഗോപാലൻ, പി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.