വേങ്ങര: സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച മുഹമ്മദ് ഷാനെ പി.കെ കുഞ്ഞാലിക്കുട്ടിയും പതിനാലാം വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ.എം.സി.സി കമ്മിറ്റികൾ ചേർന്ന് ആദരിച്ചു.
ഈ കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച പൂക്കളം ബസാറിലെ കാട്ടിൽ അഷ്‌റഫിന്റെ മകൻ (PPTMYHSS CHERURY), മുഹമ്മദ് ഷാനെ വേങ്ങര എം എൽ എ യും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ആദരിച്ചു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, വേങ്ങര ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, പതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ മൊയ്‌ദീൻകുട്ടി, ജനറൽ സെക്രട്ടറി വി.പി ഗഫൂർ, മജീദ് മാഷ്റ്റർ, എം.കെ ഷുക്കൂർ, സി.പി റഷീദ്, കുറുക്കൻ മൊയ്‌ദീൻ, അസീസ് കാവുങ്ങൽ, യൂത്ത് ലീഗ് പ്രസിഡന്റ് എ.കെ.പി ജുനൈദ്, ജനറൽ സെക്രട്ടറി കെ.വി സാദിഖ്, എ.കെ യൂനുസ്, സിറാജ് നടക്കൽ, ജഹീർ പാറമ്മൽ, അഷ്‌റഫ് കാട്ടിൽ, റഷാദ് മണ്ണിൽ, ഫിദാൻ പറങ്ങോടത്ത്, റഷാദ് പറങ്ങോടത്ത് തുടങ്ങിവർ സംബന്ധിച്ചു.